kk

ബുഡാപെസ്റ്റ്: നെതർലൻഡ്സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ച് ചെക്ക് റിപ്പബ്ലിക് യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നു.തോമസ് ഹോള്‍സ്, പാട്രിക് ഷിക്ക് എന്നിവരാണ് ചെക്ക് ടീമിന്റെ ഗോളുകള്‍ നേടിയത്.

55-ാം മിനിറ്റില്‍ പ്രതിരോധ നിര താരം ഡിലൈറ്റ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോതോടെ ഡച്ച് നിര പത്ത് പേരായി ചുരുങ്ങുകയായിരുന്നു. പെനാല്‍റ്റി ബോക്‌സിനടുത്ത് വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് ഡിലൈറ്റിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്.. ആദ്യം മഞ്ഞക്കാര്‍ഡ് കാണിച്ച റഫറി പിന്നീട് വാര്‍ പരിശോധിച്ച ശേഷം താരത്തിന് ചുവപ്പു കാര്‍ഡും മാര്‍ച്ചിംഗ് ഓര്‍ഡറും നല്‍കുകയായിരുന്നു.

.68-ാം മിനിട്ടിൽ ചെക്ക് ടീമിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി തോമസ് ഹോള്‍സിന്റെ ഹെഡറിലൂടെ അവര്‍ മുന്നിലെത്തി. പിന്നാലെ 80-ാം മിനിറ്റില്‍ പാട്രിക് ഷിക്കിന്റെ ഗോളിലൂടെ അവർ വിജയവും ക്വാർട്ടറും ഉറപ്പിക്കുകയായിരുന്നു.