hh

സെവിയ്യ: യൂറോകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. കടന്നു, മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം.

42ാം മിനിറ്റിൽ തോർഗൻ ഹസാർഡിന്റെ ഗോളിലാണ് ബെൽജിയം വിജയം പിടിച്ചത്. ലുക്കാക്കുവും ഏദൻ ഹസാർഡും ഡിബ്രുയ്‌നും മുനിയറും ചേർന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിലുടനീളം 23ഷോട്ടുകൾ ഗോളിലേക്ക് പായിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാൻ പോർച്ചുഗലിനായില്ല. മ്യൂണിക്കിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇറ്റലിയാണ് ബെൽജിയത്തിന്റെ എതിരാളികൾ.