ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരർ വീട്ടിൽകയറി വെടിവച്ച് കൊലപ്പെടുത്തി. ഇവരുടെ മകൾക്കും ആക്രണത്തിൽ പരിക്കേറ്റു. ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.
#AwantiporaTerrorIncidentUpdate: #Martyred Fayaz Ahmad's wife also #succumbed to her injuries at hospital. Further details shall follow. @JmuKmrPolice https://t.co/xUKavBJemG
— Kashmir Zone Police (@KashmirPolice) June 27, 2021
അവന്തിപുര സ്വദേശിയായ ഫയാസ് അഹമ്മദും രാജാ ബീഗവുമാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ ദമ്പതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൾ റാഫിയ അപകടനില തരണം ചെയ‌്‌തതായാണ് റിപ്പോർട്ട്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി സുരക്ഷാ സേന അറിയിച്ചു.