പാരീസ്: റോഡ് സൈക്ളിംഗിലെ ലോകത്തിലെ ഏറ്റവും വലിയ വേദിയായ ടൂർ ദെ ഫ്രാൻസിൽ വൻ അപകടം. സൈക്ളിംഗ് മത്സരത്തിനിടെ കാമറയിൽ വരുന്നതിനു വേണ്ടി പ്ളക്കാർഡുമായി റോഡിൽ നിന്ന യുവതിയുടെ ദേഹത്തു തട്ടി 15 ഓളം സൈക്ളിസ്റ്റുകൾ മറിഞ്ഞുവീഴുകയായിരുന്നു. പലർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ യുവതിയ്ക്കു വേണ്ടി ഫ്രഞ്ച് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്കെതിരെ റേസ് അധികാരികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഒന്നിലധികം വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
റേസിന്റെ മുൻനിരയിലുണ്ടായിരുന്ന ടോണി മാർട്ടിന്റെ സൈക്കിൾ ആണ് യുവതിയുടെ ശരീരത്തിൽ ഇടിച്ച് ആദ്യം മറിയുന്നത്. പിന്നിൽ നിന്ന് വന്ന 15ഓളം സൈക്കിളുകൾ ഒന്നിനു പിറകേ ഒന്നായി മറിയുകയായിരുന്നു. അപകടത്തിനു ശേഷം ഏതാണ്ട് 25 കിലോമീറ്ററിനു ശേഷമാണ് സൈക്കിളുകൾ റീഗ്രൂപ്പ് ആയത്. അപകടത്തെതുടർന്ന് ഇതുവരെ മൂന്ന് സൈക്കിളിസ്റ്റുകൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയതായി അറിയിച്ചു. ഇതിൽ ടീം ഡി എസ് എമ്മിന്റെ ജർമൻ താരം ജഷാ സട്ടർലാനിന്റെ പരിക്കുകൾ ഗുരുതരമാണെന്നും അദ്ദേഹം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും ഡി എസ് എമ്മിന്റെ അധികൃതർ അറിയിച്ചു.
This dumb dumb just took out half the top contenders. On day 1 : Stage 1 !!! #TourDeFrance pic.twitter.com/faAbqOw0Qz
— mylissa fitzsimmons (@mylissafitz) June 26, 2021