ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ (എയിംസ്) തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ' ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ എയിംസിലെ സ്റ്റോർ റൂമിൽ ചെറിയ തീപിടിത്തമുണ്ടായി. തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല' -ഡൽഹി ഫയർ വിഭാഗം പറഞ്ഞു.
എല്ലാ രോഗികളെയും രക്ഷിച്ചെന്നും, ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസും അറിയിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി അതുൽ താക്കൂർ പറഞ്ഞു.