ബറേലി : ഉത്തരാഖണ്ഡിലെ പുരോഹിതന്റെ തല വെട്ടുന്നവർക്ക് ഒരു കോടി രൂപ വാഗ്ദ്ധാനം ചെയ്ത മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിരണ്ട് കാരനായ അദ്ധ്യാപകനെ ബറേലി പൊലീസാണ് അറസ്റ്റ് ചെയ്തത്. പുരോഹിതനെതിരെ ഇയാളുടെ കൊലവിളി സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ ലക്ഷ്യം വച്ചുള്ള പുരോഹിതന്റെ പരാമർശമാണ് മദ്രസ അദ്ധ്യാപകനെ ചൊടിപ്പിച്ചത്.
ഇയാളുടെ വിവാദ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ബറേലിയിലെ ഇസത്നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്ന. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നതിന് ശ്രമിച്ചുവെന്ന കുറ്റത്തിനും, ഐ ടി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബറേലി എസ്എസ്പി രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. വിവാദ പ്രസ്താവനയിൽ അദ്ധ്യാപകൻ മാപ്പപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.