leh

ലഡാക്ക്: കാശ്‌മീരിലെ ഇന്ത്യൻ അതിർത്തിയായ ലഡാക്കിലെ ലേയിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 6:10ന് ഉണ്ടായ ചലനം റിക്‌ടർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എസിഎസ്) ആണ് വിവരം അറിയിച്ചത്. പ്രാഥമികമായി ലഭിക്കുന്ന വിവരമനുസരിച്ച് ആളപായമുണ്ടായിട്ടില്ല. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ അറിയാം.

ലേയിൽ നിന്ന് 18 കിലോമീ‌റ്റർ ഭൂമിക്കുള‌ളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നും 86 കിലോമീ‌റ്റർ അകലെയുള‌ള നഗരങ്ങളിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസും (ജിഎഫ്ഇസഡ്) യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററും ഭൂകമ്പ തീവ്രത 4.8 ആണെന്ന് അറിയിച്ചു.