വിവാഹ ചടങ്ങിനിടെ നടന്ന ഒരുപാട് സംഭവങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഭക്ഷണത്തിന് മട്ടൻ ഇല്ലാത്തതിനാൽ വിവാഹ ബന്ധം വേണ്ടെന്നുവച്ച വരന്റെയും, വരന് കണ്ണടയില്ലാതെ പത്രം വായിക്കാൻ സാധിക്കാത്തതിനാൽ വിവാഹം വേണ്ടെന്നുവച്ച വധുവിന്റെ വാർത്തയുമൊക്കെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.
അത്തരത്തിൽ മൂന്ന് വർഷം മുൻപുള്ള ഒരു വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നവദമ്പതികൾ പരസ്പരം മാല ചാർത്തുന്ന ചടങ്ങിന് പിന്നാലെ വധു ഒരാളുടെ കരണത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്.
വരനും വധുവും മാലയുമായി മുഖാമുഖം നോക്കിനിൽക്കുകയാണ്. പെട്ടെന്ന് വരനെ ആരോ എടുത്തുപൊക്കി. ഇതിനുപിന്നാലെ വധുവിനെ മറ്റൊരാളും എടുത്തുപൊക്കി. വരന് മാല ചാർത്തിയതിന് പിന്നാലെ വധു തന്നെ എടുത്തുപൊക്കിയ ആളുടെ കരണത്തടിക്കുകയാണ്. ഇയാൾ തനിക്ക് കിട്ടിയ അടി മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കുന്നുമുണ്ട്. എല്ലാം കണ്ട് വരൻ അന്തംവിട്ട് നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്.
தவறி விழுற வீடியோ இல்லை..
— ஞானக்குத்து (@Gnanakuthu) July 2, 2018
புருஷன் மைன்ட் வாய்ஸ் என்னவாயிருக்கும் என்பதை சொல்லவும் pic.twitter.com/wDNmDLXEVa