governor


കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം നിലമേലിലെ വിസ്മയയുടെ വീട് സന്ദർശിച്ചു. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തോട് നോ പറയാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ഗവർണർ കൂട്ടിച്ചേത്തു.

കേരളത്തിലെ എല്ലാ പെൺകുട്ടികളും തന്റെയും മക്കളാണെന്നും, മോശം പ്രവണതകളെ തടയാൻ ശക്തമായ നിയമങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞു.സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായുള്ള വിവാഹബന്ധം വേണ്ടെന്നുവയ്ക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ​ഗവർണർ വ്യക്തമാക്കി.

അതേസമയം കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ പോരുവഴിയിലെ കിരണിന്റെ വീട്ടിൽ ഫൊറൻസിക് സർജൻ നേരിട്ടെത്തി പരിശോധന നടത്തും.

ദിവസങ്ങൾക്ക് മുൻപാണ് വിസ്മയയെ ദുരൂഹസാഹചര്യത്തിൽ കിരൺ കുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ വിദ്യാർത്ഥിനിയായ മകളെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും, കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.