arrest

മുംബയ്: അടുത്തടുത്തുള്ള രണ്ട് വില്ലകളിലായി ലഹരിമരുന്ന് പാർട്ടി സംഘടിപ്പിച്ച 22 പേർ അറസ്റ്റിൽ. നാസിക് ജില്ലയിലെ ലത്പുരി ടൗണിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഇവരിൽ നിന്ന് മയക്കുമരുന്നുകളും ഹൂക്കയും പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പിടിയിലായവരിൽ 12 പേർ സ്ത്രീകളാണ്. ഇവരിൽ ഒരാൾ മുൻ ബിഗ്‌ബോസ് താരമാണ്. നാല് പേർ സൗത്ത് ഇന്ത്യൻ സിനിമ മേഖലയുമായി ബന്ധമുള്ളവരാണെന്നും പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് നാസിക് റൂറൽ സൂപ്രണ്ടന്റ് ഒഫ് പൊലീസ് സച്ചിൻ പട്ടീൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇരുപത്തിരണ്ടുപേരും മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പാർട്ടി സംഘടിപ്പിക്കാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. മയക്കുമരുന്നുകൾ കൂടാതെ ക്യാമറയും, ട്രൈപോഡുമുൾപ്പടെയുള്ള സാധനങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.