missile

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈലായ അഗ്നി പിയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഡി ആർ ഡി ഒ അറിയിച്ചു. ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണ വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും അത്യാധുനിക കാമറകൾ വച്ച് നിരീക്ഷിച്ചതായും നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈൽ പൂർത്തീകരിച്ചുവെന്നും ഡി ആ‌ർ ഡി ഒ അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ തലമുറയിൽപെട്ട ബാലിസ്റ്റിക് മിസൈലായ അഗ്നി പിക്ക് 1000 കിലോമീറ്റർ മുതൽ 2000 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകും. അഗ്നി 3 മിസൈലിന്റെ പകുതി മാത്രം ഭാരമുള്ള അഗ്നി പി റോഡിൽ നിന്നും റെയിലിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ നിർമാണ പ്രത്യേകതകൾ കാരണം മറ്റ് മിസൈലുകളെ അപേക്ഷിച്ച് കൂടുതൽ നാൾ സൂക്ഷിച്ചു വയ്ക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും. പ്രധാനമായും ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകൾക്കു നേരെ ആയിരിക്കും അഗ്നി പി പ്രയോഗിക്കുക എന്ന് അറിയുന്നു.

ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമിട്ട് ചൈന പുത്തൻ പദ്ധതികൾ മെനയുമ്പോൾ, അഗ്നി പിയുടെ പരീക്ഷണ വിജയം ഇന്ത്യയ്ക്ക് ഈ പ്രദേശത്തെ മേധാവിത്വം കൂട്ടാൻ സഹായിക്കും.

DRDO successfully flight tests New Generation Agni P Ballistic Missile https://t.co/vEPsqyfUpG pic.twitter.com/XoYPGiwEpR

— DRDO (@DRDO_India) June 28, 2021