v

ബാഗ്ദാദ്​: സിറിയ - ഇറാക്ക് അതിർത്തിയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഇറാക്കിലെ അമേരിക്കൻ​ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന്​ തിരിച്ചടിയെന്നോണമാ​ണ്​ ബോംബുകൾ വർഷിച്ചതെന്നാണ്​ വിശദീകരണം. ഞായറാഴ്​ച രാത്രിയുണ്ടായ ആക്രമണത്തിൽ എഫ്​-15, എഫ്​-16 യുദ്ധ വിമാനങ്ങളാണ് ഉപയോഗിച്ചത്.

ഇറാൻ പിന്തുണയുള്ള ഷിയാ (മിലിഷ്യ) പൗരസേനയെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ ഒരു അഞ്ച് ഷിയാ മിലിഷ്യ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സിറിയൻ ഒബ്​സർവേറ്ററി റിപ്പോർട്ട്​ ചെയ്​തു.

ജോ ബൈഡൻ അമേരിക്കൻ​ പ്രസിഡന്റായി അധികാരമേറ്റ ശേഷം രണ്ടാമതാണ്​ ഷിയാ പൗരസേനകൾക്ക് നേരെ ആക്രമണം നടത്തുന്നത്. ഫെബ്രുവരിയിലായിരുന്നു അവസാന ആക്രമണം നടന്നത്. ഇറാക്കിൽ നിലവിൽ ​ 2,500 അമേരിക്കൻ സൈനികരാണ്​ അവശേഷിക്കുന്നത്​.