deepika

പാരിസ്: ആർച്ചറി വേൾഡ് കപ്പ് സ്റ്റേജ് ത്രീയിൽ ട്രിപ്പിൾ സ്വർണം നേടിയതിന് പിന്നാലെ ഇന്ത്യൻ വനിതാതാരം ദീപികാ കുമാരി ലോക റാങ്കിംഗിൽ ഒന്നാമതതത്തി. സിംഗിൾസ് റിക്കർവ് വിഭാഗത്തിലാണ് ദീപിക ഒന്നാം റാങ്കിലെത്തിയത്. പാരിസിൽ നടക്കുന്ന ലോകകപ്പിൽ വനിതാ സിംഗിൾസ്, വനിതാ ടീം, മിക്സഡ് ടീം റീക്കർവ് വിഭാഗങ്ങളിലാണ് ദീപിക സ്വർണത്തിലേക്ക് അമ്പെയ്തത്.2012-ലും റാഞ്ചിയിൽ നിന്നുള്ള ഈ ഇരുപത്തിയേഴുകാരി ഒന്നാം റാങ്കിലെത്തിയിരുന്നു.