സ്റ്റോക്ക്ഹോം: സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫൻ ലോഫൻ രാജിവച്ചു. അവിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ടതിനെ തുടർന്നാണിത്. അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുന്ന രാജ്യത്തെ ആദ്യ നേതാവാണ് സ്റ്റെഫൻ. കൊവിഡ് ഭീതി നിലനിൽക്കുന്നത് കൊണ്ടാണ് തിരഞ്ഞെടുപ്പ് (സ്നാപ് ഇലക്ഷൻ)
നടത്താതെ രാജിവച്ചതെന്ന് സ്റ്റെഫൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.