elphant-

തിരുവനന്തപുരം : ആന പുനരധിവാസ കേന്ദ്രമായ കോട്ടൂരിൽ ഒന്നര വയസുള്ള കുട്ടിയാന ചരിഞ്ഞു. ഒരു വർഷം മുൻപ് ഇവിടെ എത്തിച്ച ഒന്നര വയസ് പ്രായമുള്ള കുട്ടിയാനയാണ് ഇന്ന് ചരിഞ്ഞത്. ശ്രീക്കുട്ടി എന്ന വിളിപ്പേര് നൽകിയാണ് ആനക്കുട്ടിയെ ഇവിടെ സംരക്ഷിച്ചിരുന്നത്. വനത്തിൽ നിന്നും മലവെള്ളപ്പാച്ചിലിൽ പെട്ട് ആര്യങ്കാവ് അമ്പനാട് എസ്‌റ്റേറ്റിൽ പാറയിടുക്കിൽ വീണ നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. കോട്ടൂരിൽ എത്തിക്കുമ്പോൾ നടക്കാൻ പ്രയാസമുള്ള അവസ്ഥയിലായിരുന്നു ആനക്കുട്ടി, എന്നാൽ പരിചരണത്തെ തുടർന്ന് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ അടുത്തിടെ പനി ബാധിച്ചിരുന്നു.