macron

പാരിസ്​: പ്രാദേശിക തിരഞ്ഞെടുപ്പിന്റെ

എക്സിറ്റ് പോൾ ഫലത്തിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണി​നും മാരിൻ ലി പെൻ നയിക്കുന്ന തീവ്ര വലതുപക്ഷമായ നാഷണൽ റാലിയ്ക്കും കനത്ത തിരിച്ചടി. എന്നാൽ, എക്സിറ്റ് പോൾ പ്രകാരം നാഷണൽ റാലി ഏറെ പ്രതീക്ഷ വച്ച മാഴ്​സെ, നൈസ്​ പട്ടണങ്ങൾ ഉൾപ്പെടുന്ന ആൽപ്​സ്​ പ്രവിശ്യയിൽ 45 ശതമാനമോ അതി​ൽ താഴെയോ സീറ്റുകൾ മാത്രമേ നേടൂ എന്നാണ്​ സൂചനകൾ. ഇവിടെ അധികാരം പിടിച്ച്​ 2022ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനഹിതമുറപ്പിക്കുകയായിരുന്നു നാഷണൽ റാലിയുടെ ലക്ഷ്യം. എന്നാൽ, യാഥാസ്ഥിതിക കക്ഷിയായ റിപ്പബ്ലിക്കന്മാർ ഇവിടെ 55 ശതമാനം വോട്ടുനേടി അധികാരത്തിലേ​റുമെന്നാണ് റിപ്പോർട്ട്.

ഉത്തര മേ​ഖലയായ ഹോട്​സ്​ ഡി ഫ്രാൻസിൽ സാവിയർ ബെർട്രൻഡ്​ നയിക്കുന്ന കക്ഷിക്കാണ്​ മേൽക്കൈ. പ്രസിഡന്റ്​ തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്നയാളാണ് ബെർട്രൻഡ്​.

ജനം ​പോളിംഗ്​ ബൂത്തുകളിൽ നിന്ന്​ വിട്ടുനിന്ന പ്രദേശിക തിരഞ്ഞെടുപ്പിൽ 30 ശതമാനത്തിൽ താഴെയായിരുന്നു ഇത്തവണ വോ​ട്ടെടുപ്പ്​. മാക്രോൺ നയിക്കുന്ന ല റിപ്പബ്ലിക്​ എൻ മാർച്ചിനും ഇത്തവണ ഒരു മേഖലയിലും അധികാരം പിടിക്കാനായിട്ടില്ല. ആദ്യമായാണ്​ മാ​ക്രോണിന്റെ കക്ഷി പ്രാദേശിക തിരഞ്ഞെടുപ്പിൽ പ​ങ്കെടുക്കുന്നത്​. അവസാനമായി ഈ തിരഞ്ഞെടുപ്പ്​ നടന്നത്​ 2015ലായിരുന്നു. അന്ന്​ മാക്രോൺ കക്ഷി രൂപവത്​കരിച്ചിരുന്നില്ല. പരമ്പരാഗത മിതവാദ വലതുപക്ഷത്തിനൊപ്പം ഇടതുപാർട്ടികളും ഇത്തവണ നേട്ടമുണ്ടാക്കിയിട്ടില്ല.തിരഞ്ഞെടുപ്പ് ഫലം പൂർണമായി പുറത്തുവന്നിട്ടില്ല.