covid-19

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ ജൂലായ് 15 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ ജൂലായ് ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയത്. അതേസമയം ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സലൂൺ, ജിം, ബ്യൂട്ടി പാർലർ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് രാവിലെ പത്ത് മുതൽ നാല് വരെ പ്രവർത്തിക്കാം, പ്രവേശനം പകുതി ജീവനക്കാർക്ക് മാത്രം.

ബാങ്ക്-ധനകാര്യ സ്ഥാപനങ്ങൾക്ക് രാവിലെ പത്ത് മുതൽ രണ്ട് വരെ പ്രവർത്തിക്കാം. ബസുകളിൽ പകുതി യാത്രക്കാർ മാത്രം, ഡ്രൈവറും കണ്ടക്ടറും വാക്‌സിൻ സ്വീകരിച്ചവരായിരിക്കണം.പച്ചക്കറി വിൽക്കുന്ന കടകൾ ആറ് മുതൽ പന്ത്രണ്ട് വരെയും, മറ്റുള്ളവ പതിനൊന്ന് മുതൽ എട്ട് മണി വരെയും തുറക്കാമെന്ന് സർക്കാർ അറിയിച്ചു.