india-cricket

ഏകദിന,ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ലങ്കയിൽ

മലയാളികളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിൽ

കൊളംബോ : ശ്രീലങ്കയ്ക്ക് എതിരായ ഏകദിന,ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം കൊളംബോയിലെത്തി. മുൻനിര താരങ്ങൾ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പോയിരിക്കുന്നതിനാൽ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള രണ്ടാം നിരയാണ് ലങ്കയിലെത്തിയിരിക്കുന്നത്.രാഹുൽ ദ്രാവിഡാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.

കൊളംബോയിലെത്തിയ ടീം ക്വാറന്റൈൻ പൂർത്തിയാക്കിയശേഷം പരിശീലനത്തിനിറങ്ങും.മൂന്നുവീതം ഏകദിനങ്ങളും ട്വന്റി-20കളുമാണ് പര്യടനത്തിലുള്ളത്. ജൂലായ് 13നാണ് ആദ്യ ഏകദിനം.