tulsi

മുംബയ്: സാധാരണ ഒരു മാങ്ങയ്ക്ക് എന്തു വില വരും. പത്തോ, നൂറോ... എന്നാൽ തുൾസി കുമാരി എന്ന 11 കാരിയുടെ മാമ്പഴമൊന്നിന് പതിനായിരം രൂപയാണ് മുംബയിലെ 'അങ്കിൾ' വിലയിട്ടത്. പന്ത്രണ്ടു മാമ്പഴത്തിന് രൊക്കമായി 1,20,000 രൂപയും നൽകി. ഇതോടെ തുൾസി ഹാപ്പി. കാരണം ഇനി ഫോൺ വാങ്ങി ഓൺലൈൻ ക്ളാസിൽ മുടങ്ങാതെ പങ്കെടുക്കാമല്ലോ. പഠനം തുടരാമല്ലോ.

കഴിഞ്ഞ ഏതാനും നാളുകളായി ജാർഖണ്ഡിലെ ജംഷഡ്പൂരിലെ ദരിദ്രകുടുംബത്തിലെ കുട്ടിയായ തുൾസി നല്ല വിഷമത്തിലായിരുന്നു. അഞ്ചാം ക്ളാസിലാണ് പഠിക്കുന്നതെങ്കിവും സ്മാർട്ട്‌ഫോണില്ലാത്തതിനാൽ ക്ലാസുകൾ കാണാനോ കേൾക്കാനോ തുൾസിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഒരു ഫോൺ വാങ്ങാൻ വീട്ടുകാർക്ക്

കഴിവില്ലായിരുന്നു.

സ്വന്തമായി കുറച്ചു പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുൾസി വഴിയോരത്ത് മാമ്പഴം വിൽക്കാൻ തുടങ്ങി. മാമ്പഴം വിറ്റ് കിട്ടുന്ന പണം കൂട്ടി വച്ച് ഫോൺ വാങ്ങാമെന്നായിരുന്നു കണക്ക്കൂട്ടൽ. എന്നാൽ

തുൽസിയുടെ കഥ ഒരു പ്രാദേശിക ചാനലിലൂടെ അറിയാനിടയായ വാല്യുബിൾ എഡ്യൂടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ അമേയ ദൈവദൂതനെ പോലെ അവൾക്ക് സഹായവുമായെത്തി. എന്നാൽ സൗജന്യമായി സഹായം നൽകുന്നതിന് പകരം തുൾസിയുടെ പക്കൽ നിന്ന് അദ്ദേഹം 12 മാമ്പഴങ്ങൾ വാങ്ങി. ഓരോ മാമ്പഴത്തിനും 10,000 രൂപ വീതം നൽകി.
1,20,000 രൂപ തുൽസിയുടെ അച്ഛൻ ശ്രീമൽ കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ ബുധനാഴ്ച അമേയ ട്രാൻസ്ഫർ ചെയ്തു.