ഓസെയ്ക്ക് : ക്രൊയേഷളയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ വനിതാ താരം രാഹി സർനോബത്ത് 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. ഫ്രാൻസിന്റെ മത്തീഡ് ലമോലെയെയാണ് രാഹി പിന്നിലാക്കിയത്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുള്ള രാഹിക്ക് ആത്മവിശ്വാസമേകുന്ന നേട്ടമാണിത്. അതേസമയം ഈയിനത്തിൽ മത്സരിച്ച ഇന്ത്യൻ യുവതാരം മനു ഭാക്കർ ഏഴാമതാണ് ഫിനിഷ് ചെയ്തത്.