srinagar

ശ്രീനഗർ: പരിംപോരയിൽ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടുന്നു.മൂന്ന് ഭീകരരാണ് ഇവിടെ ഒളിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു.

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

അതേസമയം ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ നദീം അബ്രാര്‍ അറസ്റ്റിലായി. ഇയാളുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. നിരവധിയാളുകളെ വധിച്ചിട്ടുള‌ള കൊടുംഭീകരനാണ് അബ്രാറെന്നും ഇയാളെ പിടികൂടാനായത് വൻ വിജയമാണെന്നും കാശ്മീർ സോൺ ഐജി വിജയ് കുമാർ പറഞ്ഞു.അബ്രാറിൽ നിന്ന് പിസ്റ്റളും ഗ്രനേഡും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ ലഷ്‌കര്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ ആയിരുന്നു.

LeT Commander Nadeem Abrar who was involved in several killings was arrested earlier today in Jammu and Kashmir. pic.twitter.com/MQZ9umLPca

— ANI (@ANI) June 28, 2021