nirmala

കൊച്ചി: കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ച ഉത്തേജക പ്രഖ്യാപനങ്ങൾ ചെറുകിട വ്യവസായ സംരംഭകർക്ക് സാമ്പത്തികാശ്വാസം പകരും. ടൂറിസം മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ കേരളത്തിനും പ്രതീക്ഷ നൽകുന്നതാണ്. അപര്യാപ്‌തമെന്ന പരാതികൾ ഉയരുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പിന്തുണ ലഭിക്കുന്നത് ഒട്ടുമിക്ക മേഖലകൾക്കും ഗുണം ചെയ്യും.

ആരോഗ്യത്തിന് കൈത്താങ്ങ്

കൊവിഡ് പശ്ചാത്തലത്തിൽ നിർണായക പ്രാധാന്യമുള്ള ആരോഗ്യമേഖലയ്ക്ക് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ ഗ്യാരന്റിയോടെ 50,000 കോടി രൂപയുടെ വായ്‌പാ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 7.95 ശതമാനമാണ് പലിശനിരക്ക്. ആരോഗ്യരംഗത്ത് മൂലധന പ്രതിസന്ധിയില്ലെന്നും സബ്സിഡി പിന്തുണയാണ് ആവശ്യമെന്നും ആസ്‌റ്റർ ഹോസ്‌പിറ്റൽസ് സി.ഇ.ഒ ഡോ. ഹരീഷ് പിള്ള 'കേരളകൗമുദി"യോട് പറഞ്ഞു.

വരുമാന പ്രതിസന്ധിയിലുള്ളതിനാൽ വീണ്ടും വായ്‌പാ ബാദ്ധ്യത ഏറ്റെടുക്കാൻ പലരും മടിക്കും. കൃഷിക്ക് തുല്യമായ പരിഗണന ആരോഗ്യ മേഖലയ്ക്കും നൽകണം. ആശുപത്രികൾക്ക് വേണ്ടത്, സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യമാണ്. വൈദ്യുതിനിരക്കിലുൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാക്കി, പ്രവർത്തനച്ചെലവ് കുറയ്ക്കാനുള്ള പിന്തുണയും സർക്കാർ ലഭ്യമാക്കണം.

കരകയറാൻ ടൂറിസം

കഴിഞ്ഞ സാമ്പത്തിക വർഷം 50,000 കോടി രൂപയുടെ വരുമാനം കേരളത്തിന്റെ ടൂറിസം മേഖല പ്രതീക്ഷിച്ചിരിക്കേയാണ്, കൊവിഡ് ആഞ്ഞടിച്ചത്. സാമ്പത്തികവർഷമാകെ കൊവിഡിൽ ഒലിച്ചുപോയി. 20 ലക്ഷത്തോളം പേർ നേരിട്ടും പരോക്ഷമായി ആയിരങ്ങളും തൊഴിലെടുക്കുന്ന മേഖലയാണ് തളർന്നത്. അഞ്ചുലക്ഷം വിസ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പ്രമുഖ ടൂറിസം സംരംഭകനും എ.ടി.ഇ ഗ്രൂപ്പ് ചെയർമാനുമായ ഇ.എം. നജീബ് പറഞ്ഞു. ടൂർ ഗൈഡുകൾക്കും ട്രാവൽ ഏജൻസികൾക്കും മറ്റും 10 ലക്ഷം രൂപ വായ്‌പ നൽകുമെന്നത് അപര്യാപ്‌തമാണ്. ഇതുവഴി ടൂറിസം മേഖല കരകയറുമെന്ന് കരുതാനാവില്ല. വായ്‌പാ പുനഃക്രമീകരണം നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന് പല ബാങ്കുകളും മടിക്കുകയാണ്. പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാനുള്ള നടപടിയാണ് വേണ്ടത്.

സംരംഭകർക്ക് ആശ്വാസം

കൊ​വി​ഡ് ​ര​ണ്ടാം​ത​രം​ഗ​ത്തി​ൽ​ ​വ​രു​മാ​ന​ത്ത​ക​ർ​ച്ച​ ​നേ​രി​ടു​ന്ന​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​സം​രം​ഭ​ക​ ​മേ​ഖ​ല​യ്ക്ക് ​ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് ​ഇ.​സി.​എ​ൽ.​ജി.​എ​സ് ​പ​ദ്ധ​തി​യു​ടെ​ ​വി​പു​ലീ​ക​ര​ണ​മെ​ന്ന് ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ദ്ധ​ൻ​ ​വി​വേ​ക് ​കൃ​ഷ്‌​ണ​ ​ഗോ​വി​ന്ദ് ​പ​റ​ഞ്ഞു.​ ​ഇ​തി​ന​കം​ ​ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം​ ​സം​രം​ഭ​ക​ർ​ 2.69​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​ ​പ​ദ്ധ​തി​വ​ഴി​ ​നേ​ടി.​ ​ഇ​ത്,​ ​നാ​ലു​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​യി​ ​ഉയർ​ത്തി​യ​ത് ​ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് ​ഗു​ണ​മാ​കും.


പുതിയ പ്രഖ്യാപനം അതിവേഗം നടപ്പാക്കാനുള്ള നടപടി റിസർവ് ബാങ്ക് കൈക്കൊള്ളണം. നി​ല​വി​ലെ​ ​വാ​യ്‌​പാ​ ​ബാ​ദ്ധ്യ​ത​യു​ടെ​ 20​ ​ശ​ത​മാ​നം​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ന്ന​ത് ​ആ​ശ്വാ​സ​മാ​ണ്.​ ​സാ​മ്പ​ത്തി​കാ​വ​ശ്യം​ ​ഇ​തു​വ​ഴി​ ​നി​റ​വേ​റ്റ​പ്പെ​ടും.​ ​കി​ട്ടാ​ക്ക​ട​മാ​യേ​ക്കാ​വു​ന്ന​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​ര​ക്ഷ​പ്പെ​ടും.​ ​ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരകയറാൻ ഒന്നോ രണ്ടോ പാക്കേജുകൾ പര്യാപ്‌തമല്ല. കൂ​ടു​ത​ൽ​ ​ഉ​ത്തേ​ജ​ക​ ​ന​ട​പ​ടി​ക​ൾ​ ​വ​രും​കാ​ല​ങ്ങ​ളി​ൽ​ ​പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.