തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തിൽ ഇതുവരെ 31.54 ശതമാനം പേർക്കാണ് (1,05,37,705) ആദ്യഡോസ് കൊവിഡ് വാക്‌സിൻ നൽകിയത്. 8.96 ശതമാനം പേർക്ക് (29,93,856) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,35,31,561 പേർക്കാണ് വാക്‌സിൻ നൽകിയത്. 13,31,791 പേർക്ക് ഒന്നാം ഡോസും 3,13,781 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 16,45,572 പേർക്ക് വാക്‌സിൻ നൽകിയ എറണാകുളം ജില്ലയാണ് ഒന്നാമത്. 12,42,855 പേർക്ക് ഒന്നാം ഡോസും 3,72,132 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 16,14,987 പേർക്ക് വാക്‌സിൻ നൽകിയ തിരുവനന്തപുരമാണ് രണ്ടാമത്.