കോട്ടയം: അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അടിപിടി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ മുട്ടമ്പലം കൊതമന ജോമോൻ പത്രോസി് (41) അറസ്റ്റിൽ. സംഭവശേഷം ഒളിവിൽപോയ പ്രതിയെ ഇന്നലെ കോട്ടയംഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ ബിജോയ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. വാക്കു തർക്കത്തെ തുടർന്ന് അയൽവാസിയായ റോബിനെ ഇയാൾ കുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന റോബിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഡിവൈ.എസ്.പി അനിൽകുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പൊലീസ് ഇയാളെ കുടുക്കിയത്.