arrest

ശ്രീനഗർ: ലഷ്‌കറെ തയ്ബ കമാൻഡറും നിരവധി കൊലപാതകക്കേസുകളിൽ പ്രതിയുമായ നദീം അബ്രാർ കാശ്മീരിൽ അറസ്റ്റിലായി. പാരിംപോര ചെക്ക് പോയിന്റിൽ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ശ്രീനഗർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘം നദീമിനെയും മറ്റൊരു ഭീകരനെയും പിടികൂടിയത്. സാധാരണക്കാർക്കും സുരക്ഷാ സൈന്യത്തിനും നേരെ നടന്ന ആക്രമണങ്ങളിൽ അബ്രാർ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന് പിസ്റ്റളും ഗ്രനേഡും പിടിച്ചെടുത്തു.അതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരർ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആക്രമണക്കേസുകളിൽ പ്രതിയായ നദീം അബ്രാറിന്റെ അറസ്റ്റ് പൊലീസിന്റെ വൻ വിജയമാണെന്ന് കാശ്‌മീർ സോൺ ഐ.ജി വിജയ് കുമാർ ട്വീറ്റ് ചെയ്തു.