k

ലണ്ടൻ: ബീറ്റ വകഭേദത്തെ നേരിടാൻ ബൂസ്റ്റർ വാക്‌സിൻ പരീക്ഷണവുമായി അസ്ട്രസെനകയും ഓക്‌സ്‌ഫഡ് സർവകലാശാലയും. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, പോളണ്ട് എന്നിവിടങ്ങളിലെ 2250 പേരിലാണ് പരീക്ഷണം നടക്കുന്നത്.

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരും വാക്‌സിൻ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്. AZD816 എന്ന പേരിലറിയപ്പെടുന്ന പുതിയ വാക്‌സിൻ അസ്ട്രസെനകയുടെ നിലവിലെ വാക്‌സിന്റെ സമാന അടിസ്ഥാന ഘടനയുള്ളതാണ്. ബീറ്റ വകഭേദത്തെ നേരിടാനായി സ്‌പൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്റ്റര്‍ വാക്‌സിൻ വികസിപ്പിക്കുന്നത്.

വാക്സിൻ ഫലപ്രദമാണെന്ന് തെളിയുകയാണെങ്കിൽ, നേരത്തെ വാക്‌സിനെടുത്തവരും പുതിയ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടിവരും.