kk

തിരുവനന്തപുരം. പ്രസ് ഫോട്ടോഗ്രഫിയിലെ കുലപതിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ശിവനെക്കുറിച്ച് കേരള മീഡിയ അക്കാഡമി നിർമ്മിച്ച് മകനും രാജ്യാന്തര പ്രശസ്തനുമായ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഡോക്കുമെന്ററി ശിവനയനത്തിന്റെ ട്രെയിലർ നടൻ പൃഥ്വിരാജ് ജൂലായ് ഒന്നിന് തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് അന്തരിച്ച ശിവന്റെ കലയും ജീവിതവും ആവിഷ്ക്കരിക്കുന്ന ഈ ഡോക്കുമെന്ററിയിൽ എം.ടി.വാസുദേവൻനായരും ,കെ.എസ്.സേതുമാധവനും മുതൽ മോഹൻലാലും മണിരത്നവും പ്രിയദർശനും മഞ്ജുവാര്യരും തുടങ്ങി ഒട്ടേറെപ്പേർ ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്.മാദ്ധ്യമ രംഗത്ത് പ്രതിഭ തെളിയിച്ച പ്രമുഖരെക്കുറിച്ച് മീഡിയാ അക്കാഡമി നിർമ്മിക്കുന്ന സീരീസിൽ ആദ്യത്തേതാണ് ശിവനയനം. ഒന്നര വർഷം മുമ്പ് ചിത്രീകരണം ആരംഭിച്ച ഡോക്യുമെന്ററിയുടെ ചിത്രീകരണം തന്റെ സിനിമാ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും സന്തോഷ് ശിവൻ വേഗം പൂർത്തിയാക്കിയിരുന്നു. മാദ്ധ്യമ പ്രവർത്തകനായ വി.എസ്.രാജേഷാണ് ഡോക്യുമെന്ററിയുടെ എഴുത്തും ഗവേഷണവും നിർവഹിച്ചത്.ചിത്രത്തിന്റെ ഫൈനൽകട്ട് ശിവൻ കണ്ടിരുന്നു.

ഡോക്യുമെന്ററികളെല്ലാം ഒരുമിച്ച് റിലീസ് ചെയ്യാനാണ് മീഡിയ അക്കാഡമി ഉദ്ദേശിച്ചിരുന്നതെങ്കിലുംശിവന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന് ആദരസൂചകമായി ഉടൻ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.ഇതിന്റെ ഭാഗമായാണ് ശിവന്റെ സഞ്ചയന ദിനമായ ജൂലായ് ഒന്നിന് ട്രെയില|ർപുറത്തുവിടുന്നത്. മീഡിയാ അക്കാഡമി ചെയർാൻ ആർ.എസ്.ബാബുവാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. .വൈകാതെ തന്നെ മോഹൻലാൽ ചിത്രം റിലീസ് ചെയ്യും.