നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഓട്സ് പാലിൽ കാൽസ്യവും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഡി, എ തുടങ്ങിയ പോഷകങ്ങളാലും സമ്പന്നമാണ്. ഓട്‌സിനെ വെള്ളത്തിൽ കുതിർത്ത് അരച്ചതിനുശേഷം അരിച്ചെടുത്താണ് പാൽ നിർമ്മിക്കുന്നത്. ഇതിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ സഹായിച്ച് മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുന്നു. ഓട്സ് കഴിക്കുന്നതിലും ഫലപ്രദമാണ് ദിവസേന ഓട്സ് പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ഓട്സ് പാൽ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും അസ്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലിന്റെ വളർച്ചയ്ക്കും ഹൃദയാരോഗ്യത്തിനും ഫലപ്രദമായ ഈ പാൽ ലാക്ടോസ്, ഗ്ലൂറ്റൻ എന്നിവയിൽ നിന്ന് മുക്തമാണ്. ഓട്സ് പാലിൽ ബദാം, സോയ, പശുവിൻ പാലിനേക്കാൾ കൂടുതൽ കലോറി, കാർബൺ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും സോയ പാലിനെ അപേക്ഷിച്ച് പ്രോട്ടീൻ കുറവാണ്.