kk

കൊച്ചി: കരിപ്പൂർ സ്വര്‍ണക്കടത്തിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു,​ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റംസ് അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അർജുന് സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന മുഹമ്മദ്‌ ഷഫീഖിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഷെഫീക്കിന്റെ ഫോൺരേഖകളും മൊഴി ശരിവയ്ക്കുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അർജുൻ എത്തിയത്. രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ.