ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിനുള്ള എ ക്വാളിഫിക്കേഷൻ ഇറ്റലിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മറികടന്ന മലയാളി താരം സജൻ പ്രകാശിന് സ്വിമ്മിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യപിച്ചു.ഒളിമ്പിക്സ് എ ക്വാളിഫിക്കേഷൻ നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ.