വയനാട് : മുട്ടിൽ മരംമുറി കേസിൽ രണ്ടുജീവനക്കാർക്ക് സസ്പെൻഷൻ. മുറിച്ച മരം കടത്തിവിട്ട വയനാട് ലക്കിടി ചെക്ക് പോസ്റ്റിലെ ശ്രീജിത്ത് ഇ, പി വി എസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സി.സി.എഫ് സസ്പെൻഡ് ചെയതത്. റോജി അഗസ്റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ട് പോയ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണിവർ
അതേസമയം . മുട്ടിൽ കേസിൽ പാവപ്പെട്ട ചെക്പോസ്റ്റ് സ്റ്റാഫിനെ ബലിയാടാക്കി കേസ് തേച്ചുമാച്ച് കളയാൻ സൗത്ത് വയനാട് ഡി.എഫ്.ഒ ശ്രമിക്കുകയാണെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചു.