petrol-price

തിരുവനന്തപുരം : സെഞ്ച്വറി അടിച്ചിട്ടും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന് അവസാനമില്ല. ഇന്നും രാജ്യത്ത് വില വര്‍ദ്ധിച്ചിരിക്കുകയാണ്. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് നൂറുരൂപ 79പൈസയും ഡീസല്‍ 95രൂപ 74 പൈസയുമായി. കൊച്ചിയില്‍ ഇന്ധനവില പെട്രോളിന് 99രൂപ മൂന്ന് പൈസയും ഡീസല്‍ വില 94 രൂപ എട്ടുപൈസയാണ്. ജനജീവിതം ദുസഹമാക്കി കൊണ്ട് ഈ മാസം 17 തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്.