മാഡ്രിഡ്: യൂറോ കപ്പിലെ അത്യന്തം ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു സ്പെയിനും ക്രൊയേഷ്യയും തമ്മിൽ ഇന്നലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടം. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ സ്പെയിൻ 5-3ന് ക്രൊയേഷ്യയെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്ത് 3-3ന് സമനിലയിലായിരുന്ന മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ നേടിയ രണ്ട് ഗോളുകളുടെ ബലത്തിലാണ് സ്പെയിൻ വിജയം നേടുന്നത്.
എന്നാൽ സ്പെയിനിന്റെ വിജയത്തെക്കാളും സാമൂഹിക മാദ്ധ്യമങ്ങൾ ആഘോഷിക്കുന്നത് സ്പെയിനിന്റെ ഗോൾകീപ്പർ ഉനൈ സൈമണിന് പറ്റിയ അമളിയാണ്. മത്സരത്തിന് ഇടയിൽ ചെറുതായി ഏകാഗ്രത നഷ്ടപ്പെട്ട ഉനൈയുടെ പിഴവ് ക്രൊയോഷ്യയുടെ ആദ്യ ഗോളിന് കാരണമായി തീരുകയും ചെയ്തു.
ടീമംഗമായ പെഡ്രി നൽകിയ അനായാസമായ ഒരു ബാക്ക്പാസ് നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ വലയിലേക്ക് പോകുകയായിരുന്നു.
മത്സരത്തിൽ സ്പെയിൻ ജയിച്ചുവെങ്കിലും ഉനൈ സൈമണിനെ ഇന്റർനെറ്റ് വെറുതേ വിട്ടിട്ടില്ല. ഇത്തരം നിസാര പിഴവുകൾ ഒരു ശീലമാക്കി മാറ്റിയ സ്പെയിനിന്റെ തന്നെ മറ്റൊരു ഗോൾകീപ്പറായ കേപാ അരിസാബലാഗയുമായാണ് ഉനൈ സൈമണിനെ ആരാധകർ താരതമ്യം ചെയ്യുന്നത്.
Kocag parah blundernya, ga bisa tidur 7 hari 7 malam ini mah unai simon pic.twitter.com/riZ4phjNdx
— Taufiqhuda14 (@taufiqhuda14) June 29, 2021
De Gea: It’s in our Spanish genes bro, we can’t do anything about it. pic.twitter.com/YaLTTeWqbX
— Troll Football (@TrollFootball) June 28, 2021
Unai Simon already been bullied by someone on his Wikipedia hahah pic.twitter.com/7g6SjSjOeT
— JC (@JoeyClayton1878) June 28, 2021