കേരളത്തെ പരോക്ഷമായി പരിഹസിച്ച് നടി കങ്കണ റണാവത്ത്. കേരളത്തിൽ ഐസിസ് റിക്രൂട്ടിംഗ് ഉണ്ടെന്നും,ഭീകര സംഘടനകൾക്ക് ആവശ്യം വിദ്യാഭ്യാസ നിലവാരത്തിൽ ഉയർന്നു നിൽക്കുന്ന ആളുകളെയാണെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. 'കേരള മോഡൽ' എന്ന അടിക്കുറിപ്പോടെ കൈയടിക്കുന്ന ചിഹ്നത്തോടെയാണ് താരം ഈ വാർത്ത ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചത്.