jail

മുംബയ്: ഒരു മാസത്തിനിടെ രണ്ടാം തവണയും ഹിന്ദി ടെലിവിഷൻ താരം കരൺ മെഹ്‌റയ്‌ക്കെതിരെ പരാതിയുമായി ഭാര്യ. താനറിയാതെ അക്കൗണ്ടിൽ നിന്ന് കരൺ ഒരു കോടി രൂപ തട്ടിയെടുത്തു എന്നതാണ് ഇപ്പോൾ നൽകിയ പരാതി. സംഭവം വാസ്‌തവമാണെന്ന് വ്യക്തമായതോടെ ഗോരെഗാവ് പൊലീസ് കരണിനെതിരെ കേസെടുത്തു.

മേയ് 31ന് ഗാർഹിക പീഡനത്തിന് കരണിനെതിരെ ഭാര്യ നിഷ പരാതി നൽകിയിരുന്നു. ഈ പ്രശ്‌നത്തിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കരൺ ഭാര്യയെ അറിയിക്കാതെ അക്കൗണ്ടിലെ പണം തട്ടിയെടുത്തത്. സംഭവത്തിൽ കരണിനും ഇയാളുടെ രണ്ട് ബന്ധുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്.

karan-mehra

കരൺ-നിഷ ദമ്പതികൾ തമ്മിൽ കഴിഞ്ഞ കുറച്ച് നാളുകളായി സ്വരച്ചേർച്ചയിലായിരുന്നില്ല. ചെറിയ കാര്യങ്ങൾക്ക് പോലും വളരെ പ്രകോപിതയാകുന്ന സ്വഭാവമാണ് ഭാര്യയ്‌ക്കെന്നും തന്നെ ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ എറിഞ്ഞുടയ്‌ക്കുകയും ചെയ്യുന്ന സ്വഭാവം നിഷയ്‌ക്കുണ്ടെന്നുമാണ് കരണിന്റെ ആരോപണം. എട്ട് വർഷം മുൻപ് വിവാഹിതരായ കരൺ-നിഷ ദമ്പതികൾക്ക് നാല് വയസായ ഒരു മകനുണ്ട്.