jailed

കോട്ടയം: സ്‌പീക്കറുടെ പി.എയാണെന്ന് വിശ്വസിപ്പിച്ച് തൊഴിൽ തട്ടിപ്പ് നടത്തി യുവതിയുടെ കൈയിൽ നിന്നും പണം അടിച്ചുമാറ്റിയ വിരുതൻ പിടിയിൽ. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനാണ് കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്. തൃശൂരിലെ ഫ്ളാറ്റിൽ നിന്നായിരുന്നു ഇയാളെ അറസ്‌റ്റ് ചെയ്‌തത്.

prathy

കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതിക്ക് വാട്ടർ അതോറിറ്റിയിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി പതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. സംഭവത്തെ കുറിച്ച് യുവതി തന്നെ സ്‌പീക്കറെ വിളിച്ച് പരാതിപ്പെട്ടു. തുടർന്ന് സ്‌പീക്കർ ഡി.ജി.പിയ്‌ക്ക് പരാതി നൽകി. തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത ഗാന്ധിനഗർ പൊലീസ് ഇയാളെ പിടികൂടുകായായിരുന്നു. മുൻപ് തിരുവനന്തപുരത്ത് തൊഴിൽതട്ടിപ്പ് നടത്തി അറസ്‌റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഉടനാണ് അടുത്ത തൊഴിൽ തട്ടിപ്പ് നടത്തിയത്.