ലണ്ടൻ: ബ്രിട്ടനിൽ പതിനൊന്ന്കാരി ഗർഭം ധരിച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയായ ഈ പതിനൊന്നുകാരി, ഈ മാസം ആദ്യമാണ് കുഞ്ഞിന് ജന്മം നൽകുന്നത്. എന്നാൽ ഈ കുട്ടി ഗർഭിണിയായിരുന്നുവെന്ന വസ്തുത വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നുവെന്ന് അധികൃതർ പറയുന്നു. പ്രസവവേദന വന്നതിനു ശേഷം മാത്രമാണ് പെൺകുട്ടി ഗഭിണിയായിരുന്നുവെന്നത് വീട്ടുകാർ അറിയുന്നത്.
10ാം വയസിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെങ്കിലും മറ്റാരും തന്നെ ഈ വിവരം അറിഞ്ഞില്ലെന്നത് അതിലും ഗുരുതരമായ കാര്യമാണെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ഇരുവർക്കും നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു.
ഇതിനു മുമ്പ് ബ്രിട്ടനിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടി തന്റെ 12ാമത്തെ വയസിൽ കുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ തന്നെ സഹോദരൻ ആണ് ആ ഗർഭത്തിന് ഉത്തരവാദി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ആ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ബ്രിട്ടനിൽ വളരെ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികൾ ഗർഭം ധരിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.