തെന്നിന്ത്യയുടെ പ്രിയതാരം അമലപോൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ തരംഗമാകുന്നു. 'എവിടുന്നു കിട്ടി ഇത്രയധികം എനർജി"യെന്നാണ് വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആടുജീവിതമാണ് അമലയുടേതായി ഇനി മലയാളത്തിൽ വരാനിരിക്കുന്നത്. തമിഴിൽ അതോ അന്ത പറവൈ പോൽ എന്ന ചിത്രം പൂർത്തിയാകാനുണ്ട്. അമല അഭിനയിച്ച നെറ്റ് ഫ്ളിക്സിലെ തെലുങ്ക് വെബ് സീരീസായ പിത്ത കാതലുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.