mammootty

മെ​ഗാ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​വ​ൺ"സി​നി​മ​യു​ടെ​ ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​ബോ​ണി​ ​ക​പൂ​ർ​ ​സ്വ​ന്ത​മാ​ക്കി.​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക് ​ഉ​ൾ​പ്പ​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​മ​റ്റ് ​ഭാ​ഷ​ക​ളി​ലേ​യ്ക്കു​ള്ള​ ​സി​നി​മ​യു​ടെ​ ​അ​വ​കാ​ശ​മാ​ണ് ​ബോ​ണി​ ​ക​പൂ​റി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ന​ര​സിം​ഹ​ ​എ​ന്റ​ർ​പ്രൈ​സ​സ് ​എ​ന്ന​ ​ക​മ്പ​നി​ ​നേ​ടി​യി​രി​ക്കു​ന്ന​ത്.​മ​മ്മൂ​ട്ടി​ ​മു​ഖ്യ​മ​ന്ത്രി​യാ​യ​ ​ക​ട​യ്ക്ക​ൽ​ ​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​വേ​ഷ​ത്തി​ലെ​ത്തി​യ​ ​സി​നി​മ​യ്ക്ക് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രു​ന്ന​ത് ​നി​ര​വ​ധി​ ​ശ്ര​ദ്ധേ​യ​ ​സി​നി​മ​ക​ൾ​ക്ക് ​തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ ​ബോ​ബി​–​സ​ഞ്ജ​യ് ​സ​ഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു.​ ​മ​മ്മൂ​ട്ടി​ക്ക് ​പു​റ​മെ​ ​സ​ലീം​കു​മാ​ർ​ ,​ ​നി​മി​ഷ​ ​വി​ജ​യ​ൻ.​ ​മു​ര​ളി​ ​ഗോ​പി,​ ​മാ​മു​ക്കോ​യ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മാ​ത്യൂ​സ് ​തോ​മ​സ്,​ ​ബി​നു​ ​പ​പ്പു​ ​തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​അ​ഭി​നേ​താ​ക്ക​ൾ.