gggggg

ടോക്യോ : കൊവിഡ്​ വന്നതോടെ കുറച്ച് ദിവസങ്ങൾ വീട്ടിൽ അടച്ചിരിക്കുന്നത് ഇപ്പോൾ ഒരു പുതുമയല്ലാതെ മാറിയിരിക്കുകയാണ്. എന്നാൽ വർഷങ്ങളോളം വീട്ടിനുള്ളിൽ ഒറ്റക്ക്​ കഴിയേണ്ടി വന്നാൽ , അതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്തവരാണ് ഭൂരിഭാഗം പേരും. എന്നാൽ ജപ്പാനിൽ വർഷങ്ങളായി സാമൂഹിക ജീവിതം ഒഴിവാക്കി വീട്ടിൽ ഒറ്റക്ക്​ കഴിയുന്ന നിരവധി ചെറുപ്പക്കാരുണ്ടെന്നാണ്​ വിവരം. 'ഹികികോമോരി' എന്നാണ്​ ഇവർ പൊതുവേ അറിയപ്പെടുന്നത്. സാമൂഹികമായിഇടപഴകാൻ ഇ

ഷ്ടമല്ലാത്ത ഇവർ വീട്ടിൽ അടച്ചിരുന്ന്​ സ്വന്തം കാര്യങ്ങൾ ചെയ്യും. ഇത്തരത്തിൽ പത്തു​ലക്ഷത്തോളം പേർ ജപ്പാനിലുണ്ടെന്നാണ്​ കണക്കുകൾ.

പൊതുവെ ആറുമാസത്തോളമാണ്​ ഇവർ ഒറ്റക്ക്​ വീട്ടിനുള്ളിൽ ഒതുങ്ങികൂടുക. എന്നാൽ, സാധാരണ 'ഹികികോമോരി'കളിൽ നിന്ന്​ വ്യത്യസ്​തനാണ്​ ഗെയിം ഡെവലപ്പറും ആർട്ടിസ്​റ്റുമായ നിതോ സൗജി. 10 വർഷമായി വീട്ടിൽ ഒറ്റക്ക്​ കഴിയുകയാണ്​ ഇദ്ദേഹം. മുടിവെട്ടാൻ മാത്രമാണ് അദ്ദേഹം പുറത്തു പോകുന്നത്.

ടോക്യോ സർവകലാശാലയിൽ​ പഠനം പൂർത്തിയാക്കിയ സോജി പിന്നീട് സ്വന്തം നഗരത്തിലേക്ക്​ തിരിച്ചെത്തി. മൂന്നുവർഷ​ത്തോളം ഹികികോമോരിയായി തുടർന്നു. എന്നാൽ പിന്നീടും സൗജി ഒറ്റക്കുള്ള ജീവിതം തുടരുകയായിരുന്നു.

രാവിലെ 11 മണിയോടെ സൗജി ദിനചര്യകൾ ആരംഭിക്കും. പ്രഭാത ഭക്ഷണം കഴിക്കുകയും വാർത്തകൾ ശ്രദ്ധിക്കുകയും ചെയ്യും. തുടർന്ന്​ ഒരു മണിക്കൂറോളം ഗെയിം ഡെവലപ്​മെൻറുമായി ബന്ധപ്പെട്ട ​കാര്യങ്ങൾ നോക്കും. തുടർന്ന്​ ഉച്ചഭക്ഷണത്തിന്​ ശേഷം വൈകിട്ട്​ 20 മിനിറ്റ്​ അദ്ദേഹം വ്യായാമത്തിനായി നീക്കിവെക്കും. അത്താഴത്തിന് ശേഷം വീണ്ടും തുടരുന്ന ജോലി പുലർച്ചെ നാല് മണി വരെ നീണ്ടു നിൽക്കും. 2020 ഒക്ടോബറിൽ 'പുൾ സ്​റ്റേ' എന്ന ഗെയിം അദ്ദേഹം പുറത്തിറക്കിയിരുന്നു. കൂടാതെ, 20,000 ഫോളേവേഴ്​സുള്ള ഒരു യു ട്യൂബ്​ ചാനലും സ്വന്തമായുണ്ട്.