vaccine

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷനിൽ പാലിയേറ്റീവ് രോഗികൾക്ക് വീട്ടിലെത്തി വാക്‌സിനേഷൻ നൽകുന്ന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വാക്‌സിനേഷൻ ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചതിന് പിന്നാലെയാണ് കല്ലറ ഡിവിഷനിൽ പാലിയേറ്റീവ് രോഗികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചത്.

vaccine

പാലിയേറ്റീവ് രോഗികളുടെ വീട്ടിലെത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻഷ ബി ഷറഫ്, മെഡിക്കൽ ഓഫീസർ, നഴ്‌സുമാർ, ആശാ വർക്കർ എന്നിവരെത്തിയാണ് വാക്‌സിനേഷൻ നൽകുന്നത്. 45 വയസിനുമുകളിൽ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവായതിനാൽ നിലവിൽ കല്ലറ ഗ്രാമ പഞ്ചായത്ത് കൊവിഡ് എ കാറ്റഗറിയിലാണ്.

paliative-