ന്യൂഡൽഹി: ഈവർഷത്തെ ട്വന്റി 20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യു എ ഇയിൽ നടക്കുമെന്ന് ഐ സി സി അറിയിച്ചു. ഇന്ത്യയിൽ വച്ച് നടത്താനിരുന്ന മത്സരങ്ങൾ രാജ്യത്തെ കൊവിഡ് സാഹചര്യം കാരണം യു എ ഇയിലേക്ക് മാറ്റുകയായിരുന്നു. ടൂർണമെന്റ് മാറ്റാൻ ഇന്ത്യ ഇന്നലെ സമ്മതം അറിയിച്ചതിനെ തുടർന്നാണ് ഐ സി സി തീരുമാനം എടുത്തത്. ഇന്ത്യക്ക് വെളിയിൽ ആണ് നടത്തപ്പെടുന്നതെങ്കിലും ടൂർണമെന്റിന്റെ സംഘാടനം ബി സി സി ഐക്ക് തന്നെ ആയിരിക്കും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ക്ക് സയെദ് സ്റ്റേഡിയം, ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാഡമി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങൾ യു എ ഇയിലും ഒമാനിലും ആയിട്ടായിരിക്കും നടക്കുക. എട്ടു ടീമുകൾ പങ്കെടുക്കുന്ന യോഗ്യതാ റൗണ്ടിൽ നിന്ന് നാലു ടീമുകൾ ലോകകപ്പിലേക്ക് യോഗ്യത നേടും. ബംഗ്ളാദേശ്, ശ്രീലങ്ക, അയർലാൻഡ്, നെതർലാൻഡ്സ്, സ്കോട്ടലാൻഡ്, നമീബിയ, ഒമാൻ, പപ്പുവ ന്യൂഗിനിയ എന്നിവരാണ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നത്.
🚨 ANNOUNCEMENT 🚨
— ICC (@ICC) June 29, 2021
Details 👉 https://t.co/FzfXTKb94M pic.twitter.com/8xEzsmhWWN