gg

അബുദാബി : ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകുമെന്ന് സൂചന. ജൂലായ് 21 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാന സര്‍വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജൂലായ് 21 വരെ സര്‍വീസുണ്ടാകില്ലെന്നാണ് ഇത്തിഹാദ് എയർവേസ് ട്വിറ്ററിൽ അറിയിച്ചത്. ജൂലായ് ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് ഉണ്ടായേക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ നേരത്തേ അറിയിച്ചിരുന്നു.