vghhh

അബുദാബി : ലോകരാജ്യങ്ങൾ കൊവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി യു.എ.ഇ . ആഗസ്റ്റ് 20 മുതൽ കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശനത്തിന് അനുമതിയുണ്ടാവുകയുള്ളൂ. പൊതുജനാരോഗ്യ സംരക്ഷണത്തി​ന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി ദുരന്തനിവാരണ സമിതി അറിയിച്ചു. യു.എ.ഇയിൽ വാക്‌സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവയ്പ്പ് ​ നൽകിയ ശേഷമാവും തീരുമാനം നടപ്പിലാക്കുക. ഷോപ്പിംഗ് സെൻററുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ, പൊതു-സ്വകാര്യ സ്‌കൂളുകൾ, തുടങ്ങിയ എല്ലാ പ്രമുഖ ഇടങ്ങളിലെല്ലാം പ്രവേശിക്കണമെങ്കിൽ വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാക്കും. വാക്‌സിനേഷൻ ഇളവുള്ള വ്യക്തികൾക്കും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ തീരുമാനം ബാധകമല്ല.വാക്സിനെടുത്തവരിൽ തന്നെ യോഗ്യതയുള്ളവർക്ക് ബൂസ്റ്റർ ഡോസ് നല്കുന്നതും വേഗത്തിലാക്കും.