ggg

വാഷിംഗ്ടൺ : യു.എസ് ഇറാൻ ആണവകരാർ പുനരുജ്ജീവിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയിൽ ഇസ്രയേലിന് ഭീഷണിയാകാൻ ഇറാനെ അനുവദിക്കില്ലെന്ന് ഉറപ്പ് നല്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലുമായുള്ള തന്റെ ബന്ധം ഉരുക്കിലുറച്ചതാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. രാജ്യത്തെ പുതിയ പ്രധാനമന്ത്രി നാഫ്​ത്തലി ബെന്നറ്റുമായി കൂടിക്കാഴ്​ച വരും ആഴ്ചകളിൽ നടക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ഇസ്രായേൽ പ്രസിഡൻറ്​ റ്യൂവൻ റിവ്​ലിന്​ ഇക്കാര്യത്തിൽ ബൈഡൻ ഉറപ്പുനൽകിയത്​. ഇറാൻ ആണവ കരാർ ചർച്ചകൾ വീണ്ടും സജീവമാക്കിയത് ഇസ്രയേലിനെ ​പ്രകോപിപ്പിച്ച സാഹചര്യത്തിലാണ്​ യു.എസ്​ പ്രസിഡന്റിന്റെ പ്രതികരണം.