kung-fu

തൃശൂർ: സ്റ്റേറ്റ് റിസോർസ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ആറുമാസ പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുംഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോർസ് സെന്റർ, നന്ദവനം, വികാസ് ഭവൻ പിഒ തിരുവനന്തപുരം33. ഫോൺ നമ്പർ 04712325101, 2325102.

srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. 15 വയസ്സിന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല വിശദാംശങ്ങൾ ംംം.െൃരരര.ശി എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ജൂലൈ 31.