snake-gourd

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയായ പടവലങ്ങ പലർക്കും കഴിക്കാൻ അത്ര താത്പര്യമുള്ളതല്ല. വിറ്റാമിൻ എ, ബി, സി, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, അയഡിൻ എന്നിവ പടവലങ്ങയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിച്ച് പ്രമേഹം ഉണ്ടാകുന്നത് തടയാൻ പടവലങ്ങ സഹായിക്കും. പനിയും അതിനോട് അനുബന്ധിച്ചുണ്ടാവുന്ന അസ്വസ്ഥതകളും പടവലങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ പരിഹരിക്കാനാകും. പടവലങ്ങയിൽ ഉൾപ്പെട്ടിട്ടുള്ള പോഷകങ്ങൾ രക്തക്കുഴലുകളെ ശുചീകരിച്ച് രക്തയോട്ടം വർദ്ധിപ്പിക്കാനും സ്ട്രെസ്, വേദന എന്നിവ കുറയ്ക്കാനും സഹായകമാണ്. ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിച്ച് ശരീരശുദ്ധി വരുത്താനും നിർജ്ജലീകരണം തടയാനും ഉത്തമമാണ്. നിരവധി ആന്റിബയോട്ടിക് ഗുണങ്ങളുള്ള പടവലങ്ങ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. കുടാതെ പടവലങ്ങ നീര് താരന്റെ ശല്യത്തിനും മികച്ച പ്രതിവിധിയാണ്.