hhh

ദുബായ് : ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിലവിൽ പത്തു രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വരുന്ന ആഴ്ചകളില്‍ മറ്റു റൂട്ടുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ഇതോടൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി യു.എ.ഇ യുടെ കൊവിഡ് പ്രതിരോധ മൊബൈല്‍ ആപ്പ് ആയ അല്‍ ഹുസ്നുമായി എയര്‍ലൈന്‍സിന്റെ ചെക്ക് ഇന്‍ സംവിധാനം ബന്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ദുബായില്‍ നിന്ന് ലണ്ടന്‍, ബാഴ്സലോണ, മാഡ്രിഡ്, ഇസ്താംബൂള്‍, ന്യൂയോര്‍ക്ക്, മോസ്‌ക്കോ, ഫ്രാങ്ക്ഫര്‍ട്ട്, ചാള്‍സ് ഡിഗോള്‍, ആംസ്റ്റര്‍ഡാം എന്നീ നഗരങ്ങളിലേക്ക് പറക്കുന്നവര്‍ക്കാണ് നിലവിൽ അയാട്ട ട്രാവല്‍ പാസ് ഉപയോഗിക്കനാവുന്നത്. കൊവിഡ് പരിശോധന, പ്രതിരോധ വാക്സിനേഷൻ എന്നിവയുമായ ബന്ധപ്പെട്ട വിവരങ്ങളോടൊപ്പം യാത്ര ചെയ്യുന്ന നഗരങ്ങളിലെ കൊവിഡ് ടൈസ്റ്റ് ലാബുകളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാവും.