k-k-rema

കണ്ണൂർ: ടി.പി. ചന്ദ്രശേഖരന്റെ ഫോൺ നമ്പർ തന്റെ ഔദ്യോ​ഗിക ഫോൺ നമ്പരാക്കി വടകര എം.എൽ.എയും ടി.പിയുടെ സഹധർമിണിയുമായ കെ.കെ. രമ. 2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോ​ഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലെെവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.

ആ നമ്പർ ടി.പിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടി.പി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി.പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തിൽ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങൾക്ക് എം.എൽ.എയെ വിളിക്കാമെന്നും രമ ലെെവിൽ പറഞ്ഞു.

9447933040 എന്ന ടി.പി യുടെ നമ്പറാണ് വടകര എം.എൽ.എയുടെ പേരിൽ സജീവമാകുന്നത്. 04962512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പരിലും ജനങ്ങൾക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.