crime

​ ​ജ​യി​ലി​ൽ​ ​നി​ന്നി​റ​ങ്ങി​യ​തി​ന് ​പി​ന്നാ​ലെ​ ​അ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ടും​ബ​വു​മാ​യി​ ​ന​ട​ക്കാ​നി​റ​ങ്ങി​യ​ ​ഏ​ജീ​സ് ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​രെ​ ​ആ​ക്ര​മി​ച്ച​ത് ​ന​ഗ​ര​ത്തി​ലെ​ ​കു​പ്ര​സി​ദ്ധ​ ​ക്രി​മി​ന​ൽ​ ​പ​ട്ടി​ ​രാ​ജേ​ഷി​ന്റെ​ ​സം​ഘ​മാ​ണെ​ന്ന് ​പൊ​ലീ​സ് ​തി​രി​ച്ച​റി​ഞ്ഞു.​ ​ന​ഗ​ര​ത്തി​ലെ​ ​കു​പ്ര​സി​ദ്ധ​ ​ക്രി​മി​ന​ൽ​ ​ഗ്യാം​ഗു​ക​ളു​ടെ​ ​ഫോ​ട്ടോ​ക​ളി​ൽ​ ​നി​ന്നാ​ണ് ​അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​ർ​ ​പ്ര​തി​യെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​എ​ന്നാ​ൽ,​​​ ​സം​ഭ​വ​സ്ഥ​ല​ത്തെ​ ​സി​സി.​ ​ടി​വി​ ​കാ​മ​റ​ക​ൾ​ ​കൂ​ടി​ ​പ​രി​ശോ​ധി​ച്ച് ​രാ​ജേ​ഷി​ന്റെ​യും​ ​സം​ഘ​ത്തി​ന്റെ​യും​ ​സ്ഥ​ല​ത്തെ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​റ​പ്പാ​ക്കാ​നും​ ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്താ​നു​മു​ള​ള​ ​ശ്ര​മ​ത്തി​ലാ​ണ് ​പൊ​ലീ​സ്.​ ​സ്ത്രീ​ക​ളെ​ ​ശ​ല്യം​ ​ചെ​യ്ത​തും​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ഏ​ജീ​സ് ​ഓ​ഫീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​വെ​ട്ടി​യ​തും​ ​നാ​ടാ​കെ​ ​അ​റി​യു​ക​യും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​​​ണം​ ​തു​ട​രു​ക​യും​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​രാ​ജേ​ഷും​ ​സം​ഘ​വും​ ​ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് ​മാ​റി​യ​താ​യാ​ണ് ​പൊ​ലീ​സി​ന് ​ല​ഭി​ച്ച​ ​വി​വ​രം.

സ​മ്പൂ​ർ​ണ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ദി​ന​മാ​യി​രു​ന്ന​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ 8.30​ ​ന് ​പേ​ട്ട​ ​അ​മ്പ​ല​ത്ത് ​മു​ക്കി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കു​ടും​ബ​വു​മാ​യി​ ​ന​ട​ക്കാ​നി​റ​ങ്ങി​യ​ ​ഹ​രി​യാ​ന​ ​സ്വ​ദേ​ശി​യും​ ​ഏ​ജീ​സ് ​ഓ​ഫി​സ് ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റു​മാ​യ​ ​ര​വി​ ​യാ​ദ​വ്,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​യും​ ​ഏ​ജീ​സ് ​ഓ​ഫി​സ് ​ഡേ​റ്റാ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​റു​മാ​യ​ ​ജ​ഗ​ത് ​സിം​ഗ് ​എ​ന്നി​വ​ർ​ക്കാ​ണ്
ക​ത്തി​ ​കൊ​ണ്ടു​ള്ള​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​വി​ര​ലി​നും​ ​കൈ​ക്കും​ ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ണ് ​രാ​ജേ​ശും​ ​സം​ഘ​വും​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​ത്.​ ​ന​ട​ത്തം​ ​ക​ഴി​ഞ്ഞ് ​ഏ​ജീ​സ് ​ജീ​വ​ന​ക്കാ​രു​ടെ​ ​കു​ടും​ബം​ ​തി​രി​കെ​ ​വീ​ട്ടി​ലേ​ക്ക് ​പോ​കു​മ്പോ​ഴാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​കൂ​ടെ​യു​ള്ള​ ​സ്ത്രീ​യെ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​ ​എ​ത്തി​യ​വ​ർ​ ​ക​ട​ന്ന് ​പി​ടി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​ത് ​ത​ട​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു​ ​ആ​ക്ര​മ​ണം.​ ​കൊ​വി​ഡ് ​-​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഏ​താ​നും​ ​ആ​ഴ്ച​ക​ൾ​ക്ക് ​മു​മ്പാ​ണ് ​രാ​ജേ​ഷ് ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​സം​ഭ​വം​ ​അ​റി​ഞ്ഞെ​ത്തി​യ​ ​പൊ​ലീ​സാ​ണ് ​പ​രു​ക്കേ​റ്റ​വ​രെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​ഇ​വ​ർ​ ​തി​രി​കെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​അ​ക്ര​മി​ ​സം​ഘം​ ​വീ​ണ്ടും​ ​എ​ത്തി​ ​കു​ടും​ബ​ത്തെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പേ​ട്ട​ ​സി.​ഐ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം. പേട്ടയിൽ അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമാക്കിയെന്ന് പേട്ട പൊലീസ് അറിയിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയും സുഹൃത്തുമാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ആക്രമണം നടന്നതിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇരുവരും. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാത്ത പൊലീസിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഞായറാഴ്ച രാത്രി 8.30ഓടെ സായാഹ്ന സവാരിക്കിടെയാണ് ഏജീസ് ഓഫീസ് ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ്, ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവർക്ക് പരിക്കേറ്റത്. ഭാര്യമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയാൽ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രാത്രി വൈകിയും പ്രതികൾ ഇവരുടെ വീട്ടിലെത്തിയിരുന്നു.